ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സമയം വൈകുന്നേരം ആറിന് അനുസ്മരണ സമ്മേളനം ഘടിപ്പിക്കുന്നു.
"റൈറ്റേഴ്സ് ഫോറം' സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ - സുവിശേഷ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചുള്ള അനുസ്മരണങ്ങളും ചിന്തകളും പങ്കുവയ്ക്കും.
മൗണ്ട് സിനായ് സിഒജി ഹാളിൽ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സംഘടിപ്പിക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും എഴുത്തുകാരെയും സുഹൃത്തുക്കളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി മണിയാട്ട് - 214 929 4310, എസ്.പി. ജെയിംസ് - 214 334 6962,രാജു തരകൻ - 469 274 2926.